Saturday, May 6, 2023



വേനൽ ക്ലിക്ക് ട്രൈബൽ ഹൈസ്കൂൾ മീനാങ്കൽ ഐടി ക്ലബ് ഡിജിറ്റൽ റിപ്പോർട്ട്. ഒന്നാം ദിവസം മെയ് ഒന്ന് തിങ്കളാഴ്ച മെയ് ഒന്നു മുതൽ അഞ്ചുവരെ നീണ്ടുനിൽക്കുന്ന "വേനൽ ക്ലിക്ക് " എന്ന ഐടി ക്യാമ്പ് മെയ് ഒന്നിന് ഗവൺമെൻറ് ജിടിഎച്ച്എസ് മീനാങ്കൽ സ്കൂളിൽ ആരംഭിച്ചു. മീനാങ്കൽ വാർഡ് മെമ്പർ എം എൽ കിഷോർ അവർകൾ ക്ലാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എ. എം ഷാജിയും മീനാങ്കൽ സ്കൂൾ ഹെഡ്മിസ്റ്ററും ഷീജ ടീച്ചറും ആശംസകൾ അറിയിച്ചു സംസാരിച്ചു. തുടർന്ന് ക്യാമ്പിന് നേതൃത്വം നൽകുന്നതിന് ശൂരനാട് ഗവൺമെൻറ് എച്ച്എസ്എസ് സ്കൂളിലെ ഹെഡ്മിസ്റ്ററും, ലിറ്റിൽ കൈറ്റ് അധ്യാപികയും ആയ ബിന്ദു ടീച്ചർ ക്ലാസ്സെടുത്തു. നമ്മുടെ സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയായ , ഇപ്പോൾ ഐടി മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന അഭിൻ ക്ലാസ്സിനെപറ്റി വിശദീകരിച്ചു. ബഹുമാനപ്പെട്ട ബിന്ദു ടീച്ചറും പൂർവ്വ വിദ്യാർത്ഥി അഭിൻ ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത് ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നത് . ഒന്നാം ക്ലാസിനും ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഏകദേശം 50 കുട്ടികളോളം ക്യാമ്പിൽ പങ്കെടുത്തു.. എൽ പി കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബിൽ വച്ച് തന്നെ പഠന ഗെയിമുകൾ കുറിച്ചു പരിചയപ്പെടുത്തി യുപി കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് കുറിച്ചും പരിചയപ്പെടുത്തി. ഇതിനെല്ലാം പൂർണ്ണ പിന്തുണയുമായി ഇതിനെല്ലാം കുട്ടികളുടെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് കൂടെ നമ്മുടെ സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ ടീച്ചറും ഒപ്പം ഉണ്ടായിരുന്നു. അങ്ങനെ ഒന്നാം ദിവസം ക്യാമ്പിൽ ചായയും ബിസ്ക്കറ്റും കഴിച്ച് ഞങ്ങൾ പിരിഞ്ഞു . ക്ലാസ് തുടങ്ങിയ സമയം 9 മണി ക്ലാസ് പിരിഞ്ഞത് ഒന്നരയ്ക്ക്.

Thursday, April 6, 2023

സ്കൂൾ പഠനോത്സവം 31 .3 23 11 മണിക്കു സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു

Monday, April 3, 2023

 *പൊതു വിദ്യാഭ്യാസവകുപ്പിൻറെ പ്രത്യേക പഠന പരിപോഷണ പദ്ധതി യുടെ ഭാഗമായിമീനാങ്കൽ ഗവ ട്രൈബൽ ഹൈ സ്കൂളിൽ  ത്രിദിന സഹവാസ ക്യാമ്പ്*  

ഫെബ്രുവരി 17 ,18 ,19 തീയതികളിലായി വിനോബാനികേതൻ, വിവി ദായിനി ,വലിയ വേങ്കാട് എന്നീ സ്കൂളുകളിലെ കുട്ടികളും നമ്മുടെസ്കൂളിലെ കുട്ടികളും ചേർന്ന് ആകെ 180 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു ..

ഫാ.സജി മേക്കാട്ട് ,ശ്രീ ജോർജ് പുളിക്കൻ,ശ്രീ ക്ളിൻറ് സെബാസ്റ്റ്യൻ ,ശ്രീ സന്തോഷ് ശിശുപാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി 



വിജ്ഞാനവും വിനോദവും പകർന്ന സഹവാസ ക്യാമ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി

17 .3 .23 നു ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രെസിഡെൻറ്റു ബഹു വിജുമോഹൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു 

Sunday, December 4, 2022

കുട്ടികൾ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ










 ഭാഷാപ്രവർത്തന ദിനമാചരിക്കാൻ ശബ്ദതാരാവലിയുമായി മീനാങ്കൽ ട്രൈബൽ സ്കൂളിലെ കുട്ടികൾ വീണ്ടും തലസ്ഥാനത്തെത്തി


മലയാളത്തിലെ മഹാനിഘണ്ടുവായ ശബ്ദതാരാവലിയുടെ കർത്താവ് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനം ഭാഷാപ്രവർത്തന ദിനമായി ആചരിക്കാൻ മീനാങ്കൽ ട്രൈബൽ സ്കൂളിലെ കുട്ടികൾ വീണ്ടും തലസ്ഥാനത്തെത്തി. അദ്ദേഹത്തിന്റെ പേരിലുള്ള കുട്ടികളുടെ പാർക്കിൽ മീനാങ്കൽ സ്കൂൾ കുട്ടികൾ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു.അദ്ദേഹത്തിന്റെ ജന്മദിനമായാ നവംബർ 27 കഴിഞ്ഞ പത്തു കൊല്ലമായി ഭാഷാപ്രവർത്തന ദിനമായി വ്യത്യസ്ത പ്രവർത്തനങ്ങളോടെ ആചരിക്കുന്നു. മുൻ വർഷങ്ങളിൽ അന്യഭാഷാപദ നിഘണ്ടു,നാട്ടുഭാഷാ നിഘണ്ടു, പ്രദേശിക സ്ഥലനാമ ഡയറക്ടറി, ലിപി നിർമ്മാണം, ഡിജിറ്റൈസേഷനുള്ള സോഫ്റ്റ് വെയർ പരിശീലനം, സ്കൂൾ ലൈബ്രറിക്ക് ശബ്ദതാരാവലി ഗ്രന്ഥശാല എന്നു പേരിടൽ, ശബ്ദതാരാവലിയുടെ ശതാബ്ദി മാസാചരണം, ശബ്ദതാരാവലി ശതാബ്ദി സ്മരണിക പ്രകാശനം തുടങ്ങി ഒട്ടേറെ പരിപാടികൾ നടത്തിയിരുന്നു. 2016ൽ ശ്രീകണ്ഠേശ്വരം കുട്ടികളുടെ പാർക്കിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ശ്രീകണ്ഠേശ്വരം പാർക്കിൽ കുട്ടികൾക്കു വേണ്ടി റഫറൽ ലൈബ്രറി സ്ഥാപിക്കണമെന്നും സർവകലാശാലകളിൽ ഭാഷാപഠന വിഭാഗത്തിന് അദ്ദേഹത്തിന്റെ പേരു നൽകണമെന്നും ആവശ്യപ്പെട്ട് സ്കൂൾ പാർലമെന്റ് പാസാക്കിയ പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു. കോവിഡു കാലത്തിനു ശേഷം ഇത്തവണയും ഭാഷാ പ്രവർത്തന ദിനാചരണത്തിന്റെ ഭാഗമായി  കുട്ടികളുടെ നേതൃത്വത്തിൽ തിരുവനന്തപുരം ശ്രീകണ്ഠേശ്വരം പാർക്കിൽ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. കവികളായ ഗിരീഷ് പുലിയൂർ, കല്ലറ അജയൻ,വി.മനോജ് എന്നിവർ കുട്ടികളുമായി സംവദിച്ചു. 

  കേരളത്തിലെ എല്ലാ സ്കൂളുകളിലും ശ്രീകണ്ഠേശ്വരത്തിന്റെ  ജന്മദിനമായ നവംബർ 27  ഭാഷാപ്രവർത്തനദിനമായി ആചരിക്കണം എന്നാവശ്യപ്പെട്ട്  വിദ്യാഭ്യാസ മന്ത്രിക്കും, ശ്രീകണ്ഠേശ്വരം പാർക്കിൽ അദ്ദേഹത്തോടുള്ള ആദരവ് പ്രകടമാകുന്ന രീതിയിൽ കുട്ടികൾക്കായുള്ള റെഫറൻസ് ലൈബ്രറി ആരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ചു തിരുവനന്തപുരം നഗരസഭ മേയർക്കും കുട്ടികൾ ഒപ്പിട്ടു നിവേദനം തയ്യാറാക്കി നൽകി. തുടർന്ന് ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സന്ദർശിച്ചു അവിടത്തെ പ്രവർത്തനം മനസിലാക്കുകയും ചെയ്തു.


ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അഭിനയ അധ്യക്ഷയായ യോഗത്തിൽ ആദിത്യ സ്വാഗതവും സ്കൂൾ ലീഡർ സൂര്യ നന്ദിയും പറഞ്ഞു.