Friday, August 24, 2012

onaghosham 2012

ഫോക്ക്ലോര്‍ ദിനം ആചരിച്ചു


മീനാങ്കല്‍ ഗവ. ട്രൈബല്‍ ഹൈസ്കൂളില്‍ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ ഫോക്ക്ലോര്‍ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആദിവാസി വിഭാഗമായ കാണിക്കാരുടെ കൂട്ടായ്മാജീവിതത്തെക്കുറിച്ചുള്ള പ്രദര്‍ശനം സംഘടിപ്പിച്ചു. കാണിക്കാരുടെ ആചാരം, വിനോദം, വൈദ്യം, ജീവിതരീതികള്‍ എന്നിവ വ്യക്തമാക്കുന്ന വ്യത്യസ്തതരം വസ്തുക്കള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. കാണിക്കാരുടെ സൂത്രലിപിയായ വള്ളിമുടിച്ചില്‍, ചൂണ്ടുവില്ല്, വ്യത്യസ്തതരം ഗാര്‍ഹികോപകരണങ്ങള്‍; ആരോഗ്യപച്ച, പറണ്ടയ്ക്ക, കുന്തിരിക്കം, കാട്ടുതേന്‍ തുടങ്ങിയവ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.  
കാണിക്കാരെക്കുറിച്ച് സി.കെ കരുണാകരന്‍, എം. സെബാസ്റ്റ്യന്‍, കെ. ആര്‍ അജയന്‍, ഉത്തരംകോട് ശശി എന്നിവര്‍ എഴുതിയ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 
 എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി എം. എസ് മോനിഷ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ശബരി ചന്രന്‍ സ്വാഗതവും രാഹുല്‍ നന്ദിയും പറഞ്ഞു.

                                                             പറണ്ടയ്ക്ക, ആരോഗ്യപച്ച

                                                               വള്ളിമുടിച്ചില്‍
പുസ്തകപ്രദര്‍ശനം
 
പറണ്ടയ്ക്ക

Saturday, August 18, 2012

library



മീനാങ്കല്‍ ട്രൈബല്‍ ഹൈസ്‌കൂളിലെ സോഷ്യല്‍ സയന്‍സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എന്റെ ഗ്രന്ഥശാല എന്ന പരിപാടി നടത്തി. എഴുത്തുകാരനും'യുറീക്ക' മാസിക പത്രാധിപസമിതി അംഗവും ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനിലെ ലൈബ്രേറിയനുമായ പി കെ സുധി ക്ലാസ്സെടുത്തു. അറിവിന്റെ വില, ഗ്രന്ഥശാലകളുടെ ചരിത്രവും പ്രാധാന്യവും, വിജ്ഞാനശേഖരണ പ്രക്രിയയുടെ വിവിധ രീതികള്‍, ഹോം ലൈബ്രറി, വായന ക്‌ളബ്ബുകള്‍ എന്നിവയെ കുറിച്ച്‌ ചര്‍ച്ച ചെയ്തു. അഖില്‍ വി. എസ്സ്‌ . സ്വാഗതവും മോനിഷ്‌ എം. എസ്സ്‌ . കൃതജ്ഞതയും പറഞ്ഞു. ദൃശ്യ പി. ആര്‍. ക്‌ളാസ്സ്‌ അവലോകനം നടത്തി




Friday, August 17, 2012

കര്‍ഷകദിനം ആചരിച്ചു



മീനാങ്കല്‍ ട്രൈബല്‍ ഹൈസ്കൂളില്‍ 1188ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആചരിച്ചു. വിദ്യാര്‍ത്ഥികള്‍ മലയാളം കലണ്ടര്‍ നിര്‍മ്മിക്കുകയും നാടന്‍വിത്ത് വിതരണം നടത്തുകയും ചെയ്തു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സജ്മി കര്‍ഷകദിനസന്ദേശം നല്‍കി. സാമൂഹ്യശാസ്ത്ര ക്ലബ് അംഗങ്ങളാണ് പരിപാടി സംഘടിപ്പിച്ചത്.



Monday, August 6, 2012

ഹിരോഷിമദിനം ആചരിച്ചു






ഓഗസ്റ്റ്‌ 6നു ഹിരോഷിമദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പൂര്‍വ്വവിദ്യാര്‍ത്ഥിയായ എസ്.ആര്‍. അന്‍ഷാദിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ലോകസമാധാനത്തിന്റെ പ്രതീകമായ സമാധാനപ്രാവിന്റെ കൂറ്റന്‍ ചിത്രം സ്കൂള്‍ മുറ്റത്ത് വരച്ചു. തുടര്‍ന്ന് സ്കൂളിനുചുറ്റും കുട്ടികള്‍ സമാധാനച്ചങ്ങല തീര്‍ത്തു.ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് ബി. വേണുഗോപല്‍ കുട്ടികള്‍ക്ക് സമാധാന സന്ദേശം നല്‍കി.