Monday, April 30, 2018

ഞങ്ങളോർക്കുന്നു ശബ്ദതാരാവലിയെ : മികവ് 2017 -18

കഴിഞ്ഞ അഞ്ചുകൊല്ലമായി മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ പാഠഭാഗത്തിന്റെ തുടർച്ചയായി നടന്നുവരുന്ന ഒരു പാഠാനുബന്ധപ്രവർത്തനത്തെ (2013 മുതൽ 2017 വരെ) പങ്കുവയ്ക്കുകയാണ് വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളുമായ ദൃശ്യ, ശ്രീഹരി, അൽ ഫാത്തിമ, വൈഷ്ണ, ഖൻസ, അപർണ്ണ, അനാമിക എന്നിവർ.

2018  ഏപ്രിൽ 7ന് 'മികവ്' പരിപാടിയുടെ ഭാഗമായി മീനാങ്കൽ ജംഗ്ഷനിൽ പ്രദശിപ്പിച്ച ഡോക്യുമെന്ററിയാണിത്.

മലയാളഭാഷയ്ക്ക് വളരെ വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള. സർവകലാശാലകളിലോ പൊതുമണ്ഡലത്തിലോ അദ്ദേഹത്തിന് പണ്ഡിതോചിതമായ ആദരം ലഭിച്ചിട്ടില്ല. ശബ്ദതാരാവലിയുടെ ശതാബ്ദി വർഷത്തിൽ നമ്മുടെ സ്കൂൾ ആ കൃതിക്കും ഗ്രന്ഥകാരനും നൽകിയ ആദരവിന്റെ അടയാളമാണ് ഈ വീഡിയോ. 




നവോത്ഥാനകേരളം മികവ് 2017 - 2018

മലയാളിക്ക് മനുഷ്യമുഖം നൽകിയ നവോത്ഥാന മുന്നേററങ്ങളുടെ 
അഗ്രദൂതരിൽ പലരും പിറന്നത് ചിങ്ങമാസത്തിലാണ്.
ചിങ്ങത്തെ നവോത്ഥാന മാസമായി ആചരിക്കുന്നതോടൊപ്പം 
നാട്ടുമരങ്ങളെ സംരക്ഷിക്കാൻ കൂടി ശ്രമിക്കുകയാണ് മീനാങ്കൽ ട്രൈബൽ ഹൈസ്കൂൾ.