Friday, August 8, 2014

ജോൺ ലെനന്റെ ഗാനമാലപിച്ച് ഹിരോഷിമാദിനാചരണം


  ആഗസ്റ്റ് 6, 2014
------------------------------- 
  ഹിരോഷിമദിനം 

മീനാങ്കൽ ഗവ. ട്രൈബൽ ഹൈസ്കൂളിലെ ഹിരോഷിമാദിനാചരണം വ്യത്യസ്തമായി.
ബീറ്റിൽസ് ഗായകൻ ജോൺ ലെനന്റെ 'ഗിവ് പീസ് എ ചാൻസ്' എന്ന യുദ്ധവിരുദ്ധ ഗാനം അവതരിപ്പിച്ചുകൊണ്ടാണ് ഇക്കുറി ഹിരോഷിമാദിനം ആചരിച്ചത്

മുപ്പതിലേറെ ഭാഷകളിൽ 'സമാധാനം' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഇത്തവണ ഹിരോഷിമദിനം ആചരിച്ചത്.  
ഒന്നാം ലോകയുദ്ധത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ ക്യാമ്പിൽ ജോൺ ലെനന്റെ 'Give Peace A Chance' എന്ന യുദ്ധവിരുദ്ധ ഗാനം കുട്ടികൾ പുനർനിർമ്മിച്ചിരുന്നു. ഈ ഗാനത്തിലെ 'All we are saying is give peace a chance'എന്ന പ്രധാന വരികൾ അതേപടി നിലനിർത്തിക്കൊണ്ടാണ് ഗാനം പുനഃസൃഷ്ടിച്ചത് ഈ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒന്നു മുതൽ പത്തു വരെയുള്ള എല്ലാ ക്ലാസ്സുകളിലും ഹിരോഷിമദിനാചരണത്തിനു മുന്നോടിയായി ക്ലാസ്സ്തല കാമ്പയിൻ നടത്തുകയും 'All we are saying is give peace a chance' എന്ന വരികൾ എല്ലാ കുട്ടികളെക്കൊണ്ടും ചൊല്ലി പഠിപ്പിക്കുകയും ചെയ്തു.  
ഹിരോഷിമദിനമായ ബുധനാഴ്ച രാവിലെ 11 മണിക്ക് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഗ്രൗണ്ടിൽ സമ്മേളിക്കുകയും പ്ലക്കാർഡുകളേന്തി 'Give Peace A Chance' എന്ന യുദ്ധവിരുദ്ധഗാനം ആലപിക്കുകയും ചെയ്തു. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.











 

2 comments:

പോതരവ്‌ said...

Gambeeram.........sargatmakam......UNIQUE

Unknown said...

super idea