Friday, August 29, 2014

തെരഞ്ഞെടുപ്പ് 2014- വാർത്ത


തെരഞ്ഞെടുപ്പ് 2014-വാർത്ത
(ഡെക്കാൻ ക്രോണിക്കിൾ)

Monday, August 25, 2014

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2014






 




സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അബ്ദുൽ ഹക്കിം സംസാരിക്കുന്നു
ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കരുണ സംസാരിക്കുന്നു

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2014


മീനാങ്കൽ ഗവ. ട്രൈബൽ സ്കൂളിലെ ഇത്തവണത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമായിത്തീർന്നു. ഇലക്ട്രോണിക് വോട്ടിംഗ് രീതി ആദ്യമായി സ്കൂളിൽ അവതരിപ്പിച്ചു. സ്കൂൾ ലൈബ്രറി, എഡ്യൂസാറ്റ് റൂം, മൾട്ടിമീഡിയ റൂം എന്നിവിടങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്. പ്രിസൈഡിംഗ് ഓഫീസർമാരായി അദ്ധ്യാപകർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പോളിംഗ് ഓഫീസർമാരായി വിദ്യാർത്ഥികൾ പ്രവർത്തിച്ചു. സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരുന്നു. ഓരോ സ്ഥാനാർത്ഥിക്കും സ്വതന്ത്ര ചിഹ്നങ്ങൾ നൽകിയിരുന്നു. എൻ സി സി കേഡറ്റുകൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഉച്ചയോടെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തീകരിച്ചു.
ഉച്ചയ്ക്കുശേഷം സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടെയും സാന്നിദ്ധ്യത്തിൽ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തി. തുടർന്നു നടന്ന സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും പ്രതിനിധികൾ ഇലക്ട്രോണിക് വോട്ടിങ്ങിലൂടെയാണ് സ്കൂൾ ലീഡറെയും ചെയർപേഴ്സനെയും തെരഞ്ഞെടുത്തത്. സ്കൂൾ ലീഡർ സ്ഥാനത്തിനു വേണ്ടി നാഫില ബീവി (10), വിജീഷ് (10 ബി), അബ്ദുൾ ഹക്കിം (9 ) എന്നിവർ മത്സരിച്ചു. ഇതിൽ അബ്ദുൾഹക്കിം തെരഞ്ഞെടുക്കപ്പെട്ടു. ചെയർപേഴ്സൺ സ്ഥാനത്തിനുവേണ്ടി രശ്മി (9 സി), കരുണ (8 ) എന്നിവർ മത്സരിച്ചു. കരുണയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു.
2012ലാണ് ആദ്യമായി സ്ക്കൂളിൽ പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയത്. അത്തവണ 9 ബി ക്ലാസിൽ മാത്രമായിരുന്നു സ്വതന്ത്ര ചിഹ്നങ്ങളുള്ള ബാലറ്റ്പേപ്പർ അവതരിപ്പിച്ചത്. കുട്ടികൾ തന്നെ തെരഞ്ഞെടുത്ത ചിഹ്നങ്ങളായിരുന്നു അത്തവണത്തെ തെരഞ്ഞെടുപ്പിന്റെ സവിശേഷത. മാവേലി, സാന്താക്ലോസ്, പൈഡ്പൈപ്പർ, ടിന്റുമോൻ എന്നീ കഥാപാത്രങ്ങൾ തെരഞ്ഞെടുപ്പ് ചിഹ്നമായ ആദ്യ ബാലറ്റ്പേപ്പർ തെരഞ്ഞെടുപ്പിൽ ലക്ഷ്മി,സാന്ദ്ര, മിന്നു എം ബിനു, അനുപ്രിയ എന്നിവർ മത്സരിച്ചു. മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികൾ പോളിംഗ് ഓഫീസർമാരും നാലാം ക്ലാസിലെ ക്ലാസ് അദ്ധ്യാപൻ എൻ. ആർ. രാജീവ് പ്രിസൈഡിംഗ് ഓഫീസറുമായിരുന്നു.
ഇതേത്തുടർന്ന് കഴിഞ്ഞ കൊല്ലം നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഈ സമ്പ്രദായം സ്കൂൾ തലത്തിൽ വ്യാപിപ്പിച്ചു. ഇത്തവണ അത് ഇലക്ട്രോണിക് ബാലറ്റിനു വഴിമാറി.

(2013ൽ നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ദൃശ്യങ്ങൾക്ക ഈ ലിങ്ക് നോക്കുക: http://nammudeschool.blogspot.in/2013/08/blog-post_28.html )

Saturday, August 16, 2014

ഗൃഹസന്ദർശനം നടത്തി


ആഗസ്റ്റ് 15ന് ഹെഡ്മാസ്റ്റർ ശ്രീ. കെ. പി. കർണ്ണന്റെ നേതൃത്വത്തിൽ
മീനാങ്കൽ ഗവണ്മെന്റ് ട്രൈബൽ ഹൈസ്കൂളിലെ അധ്യാപകർ പൊടിയക്കാല
ആദിവാസി സെറ്റില്മെന്റിലെ വിദ്യാർത്ഥികളുടെ വീട് സന്ദർശിച്ചു.




Friday, August 8, 2014

ജോൺ ലെനന്റെ ഗാനമാലപിച്ച് ഹിരോഷിമാദിനാചരണം


  ആഗസ്റ്റ് 6, 2014
------------------------------- 
  ഹിരോഷിമദിനം 

മീനാങ്കൽ ഗവ. ട്രൈബൽ ഹൈസ്കൂളിലെ ഹിരോഷിമാദിനാചരണം വ്യത്യസ്തമായി.
ബീറ്റിൽസ് ഗായകൻ ജോൺ ലെനന്റെ 'ഗിവ് പീസ് എ ചാൻസ്' എന്ന യുദ്ധവിരുദ്ധ ഗാനം അവതരിപ്പിച്ചുകൊണ്ടാണ് ഇക്കുറി ഹിരോഷിമാദിനം ആചരിച്ചത്

മുപ്പതിലേറെ ഭാഷകളിൽ 'സമാധാനം' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഇത്തവണ ഹിരോഷിമദിനം ആചരിച്ചത്.  
ഒന്നാം ലോകയുദ്ധത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ ക്യാമ്പിൽ ജോൺ ലെനന്റെ 'Give Peace A Chance' എന്ന യുദ്ധവിരുദ്ധ ഗാനം കുട്ടികൾ പുനർനിർമ്മിച്ചിരുന്നു. ഈ ഗാനത്തിലെ 'All we are saying is give peace a chance'എന്ന പ്രധാന വരികൾ അതേപടി നിലനിർത്തിക്കൊണ്ടാണ് ഗാനം പുനഃസൃഷ്ടിച്ചത് ഈ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒന്നു മുതൽ പത്തു വരെയുള്ള എല്ലാ ക്ലാസ്സുകളിലും ഹിരോഷിമദിനാചരണത്തിനു മുന്നോടിയായി ക്ലാസ്സ്തല കാമ്പയിൻ നടത്തുകയും 'All we are saying is give peace a chance' എന്ന വരികൾ എല്ലാ കുട്ടികളെക്കൊണ്ടും ചൊല്ലി പഠിപ്പിക്കുകയും ചെയ്തു.  
ഹിരോഷിമദിനമായ ബുധനാഴ്ച രാവിലെ 11 മണിക്ക് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഗ്രൗണ്ടിൽ സമ്മേളിക്കുകയും പ്ലക്കാർഡുകളേന്തി 'Give Peace A Chance' എന്ന യുദ്ധവിരുദ്ധഗാനം ആലപിക്കുകയും ചെയ്തു. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.











 

Monday, August 4, 2014

പത്രവാർത്ത


'ഗിവ് പീസ് എ ചാൻസ്' എന്ന പരിപാടിയെക്കുറിച്ചുള്ള വാർത്ത
മാതൃഭൂമി, ഡെക്കാൻ ക്രോണിക്കിൾ എന്നീ പത്രങ്ങളിൽ.

ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനം


മീനാങ്കൽ ഗവ. ട്രൈബൽ ഹൈസ്കൂളിൽ ആരംഭിച്ച ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനം നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്റ്റർ കെ. രാമചന്ദ്രൻ നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ കെ. പി. കർണ്ണൻ അധ്യക്ഷനായ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ബി. വേണുഗോപാൽ, ആര്യനാട്-നെടുമങ്ങാട് റേഞ്ച് ഇൻസ്പെക്ടർമാർ, ടീച്ചർ ഇൻ ചാർജ്ജ് ജെ. സദക്കത്തുള്ള എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ദൃശ്യ പി. ആർ. ചടങ്ങിൽ നന്ദി പറഞ്ഞു.