Monday, September 17, 2012

എന്റെ അനുഭവ കുറിപ്പ്

ഇക്കഴിഞ്ഞ അധ്യാപക ദിനത്തില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ എന്റെ ക്ലാസില്‍ നിന്നും അധ്യാപികമാരായി നമ്മെ പാഠങ്ങള്‍ പഠിപ്പിച്ചു. വളരെ അദ്ഭുതം തോന്നി ഇരുവരുടെയും പ്രകടനം കണ്ടപ്പോള്‍. നിലവിലുള്ള അധ്യാപകരെക്കാളും നന്നായി ക്ലാസെടുക്കാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞു. ചോദ്യം ചോദിക്കുകയും വായിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തു. അതില്‍ ഒരു ഭാഗമാകുവാന്‍ എനിക്കും കഴിഞ്ഞു. എന്റെ കൂട്ടുകാര്‍..... അല്ല എന്റെ ടീച്ചര്‍ എന്നോട് ചോദ്യം ചോദിച്ചു. അതിന് ഞാന്‍ ഉത്തരം നല്‍കുകയും ചെയ്തു. എന്താണെന്നറിയില്ല, ഇന്നത്തെ ക്ലാസില്‍ ഞാന്‍ വളരെ ശ്രദ്ധിച്ചിരുന്നു. എന്താണ് കാരണമെന്നറിയില്ല. ഞാന്‍ അറിയാതെ ചിന്തിച്ചുപോയി എന്നും ഇങ്ങനെയായിരുന്നെങ്കില്‍ എന്ന് ‍ഞാന്‍ ആഗ്രഹിച്ചുപോയി. ഇന്നത്തെ ദിവസം എന്റെ ജീവിതത്തിലെ ഒരു ഭാഗം കൂടി ഞാന്‍ ഉറപ്പുവരുത്തി. എനിക്ക് ഒരു അധ്യാപികയാകണമെന്ന്. അത് ഞാന്‍ നിറവേറ്റുക തന്നെ ചെയ്യും.
പിന്നെ എന്റെ മനസില്‍ ഇന്നത്തെ ദിവസത്തെ പ്രത്യേകതയില്‍ സ്കൂളാകെ ഒന്നു മാറ്റിമറിക്കാന്‍ തോന്നി. വിദ്യാര്‍ത്ഥികള്‍ മാത്രം..... ഹെഡ്മാസ്റ്റര്‍, അധ്യാപകര്‍ എല്ലാം വിദ്യാര്‍ത്ഥികളായിരുന്നെങ്കില്‍? പുതു തലമുറകളിലേക്ക് ഉയര്‍ന്ന് വരുന്ന എന്നെ പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാതൃകയും പരിശീലനവുമായി മാറുമായിരുന്നു. സെപ്റ്റംബര്‍ 5. അടുത്ത വര്‍ഷം ഈ അഭിപ്രായം നിറവേറ്റാന്‍ ഞാന്‍ എന്റെ അധ്യാപകനോട് പറയും.
മാതാ പിതാ ഗുരു ദൈവം എന്ന വാക്കുകള്‍ എത്ര മഹത്വപൂര്‍ണമാണെന്ന് ഞാന്‍ ഒരു നേരത്തേക്ക് ചിന്തിച്ചുപേ‌കുകയാണ്. വിദ്യ എന്ന രണ്ടക്ഷരം പകര്‍ന്നു തന്ന എന്റെ ഗുരുക്കന്മാരുടെ മുന്നില്‍ ഞാന്‍ നമിക്കുകയാണ് ഈ അധ്യാപകദിനത്തില്‍.
രേഷ്മ. ജെ (10)



2 comments:

kilithattu said...

അധ്യാപകര്‍ തങ്ങളും വിദ്യാര്‍ത്ഥികളാണെന്ന് തിരിച്ചറിയുന്നുവെങ്കില്‍ രേഷ്മയ്ക്ക് എന്നുമീ
ദിനങ്ങളായിരിക്കും.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ആശംസകള്‍.