Wednesday, September 26, 2012

ശാസ്ത്രമേള


ഈ വര്‍ഷത്തെ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയ മേള 26 - 09 - 2012 ബുധനാഴ്ച സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്നു. സ്കൂള്‍ തല മത്സരത്തില്‍ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. മേളയില്‍ നിന്നുള്ള വിവിധ ദൃശ്യങ്ങള്‍.












Tuesday, September 25, 2012

സൈക്കിള്‍ വിതരണം ചെയ്തു


കീഴ്‍പാലൂര്‍ നാഷണല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 25 ചൊവ്വാഴ്ച്ച രാവിലെ സ്കൂള്‍ അസംബ്ലിയില്‍ സൈക്കിള്‍ വിതരണം നടത്തി. അസുഖം ബാധിച്ചതുമൂലം നടക്കാന്‍ കഴിയാതിരുന്ന 10 സി യില്‍ പഠിക്കുന്ന വിഷ്ണുവിന് നാഷണല്‍ ലൈബ്രറി പ്രസിഡന്റ് ശ്രീ. രാമന്‍പിളള സൈക്കിള്‍ വിതരണം ചെയ്തു. സെക്രട്ടറി ശ്രീ. ഗംഗാധരന്‍നായര്‍ ലൈബ്രറിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിച്ചു.



സ്വതന്ത്ര സോഫ്ററവെയര്‍ ദിനാചരണം


മീനാങ്കല്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്കൂളില്‍ ഐ.ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19 തീയതി രാവിലെ സ്കൂള്‍ അസംബ്ലിയില്‍ സ്വതന്ത്ര സോഫ്ററവെയര്‍ ദിനത്തെക്കുറിച്ച് ഒരു ലഘുപ്രഭാഷണം 10 ഡി യില്‍ പഠിക്കുന്ന മുഹമ്മദ് ഷാന്‍ നടത്തുകയും തുടര്‍ന്ന് 9 എ യില്‍ പഠിക്കുന്ന ദേവു എം കൃഷ്ണ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും എല്ലാ കുട്ടികളും അത് ഏറ്റുചൊല്ലുകയും ചെയ്തു. സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍ ശ്രീ.ബി.വേണുഗോപാല്‍ സ്വതന്ത്ര സോഫ്ററവെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

അന്നേദിവസം രാവിലെ 11.30 മുതല്‍ കമ്പ്യൂട്ടറിന്റെ ഉള്ളറകളെകുറിച്ച് മനസ്സിലാക്കുന്നതിലേക്കായി കമ്പ്യൂട്ടറിന്റെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെടുത്തി ഹാര്‍ഡ് വെയര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. അത് കുട്ടികളില്‍ കൗതുകവും വിജ്ഞാനവും ഉളവാക്കി.


റിപ്പോര്‍ട്ട് : അധ്യാപകദിനം





സെപ്റ്റംബര്‍ 5 അധ്യാപകദിനവുമായി ബന്ധപ്പെട്ട് 9A ക്ലാസില്‍ അധ്യാപകദിനം ആചരിച്ചു. സാമൂഹ്യശാസ്ത്രം പിരീഡ് മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഗ്രൂപ്പ് ടീച്ചിങ് നടത്തി. 'വന്‍കരകള്‍' എന്ന പാഠഭാഗത്തിലെ ആസ്ത്രേലിയയെ കുറിച്ചാണ് പഠിപ്പിച്ചത്. അറ്റ്‍ലസിന്റയും ഗ്ലോബിന്റെയും ചിത്രങ്ങളുടെയും സഹായത്താലാണ് ക്ലാസ് മുന്നോട്ട് കൊണ്ടു പോയത്. ആരതി, സുമിത, ഗോകുല്‍ എന്നിവരാണ് ക്ലാസ് എടുത്തത്. അവര്‍ നന്നായി ക്ലാസെടുക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. എല്ലാവര്‍ക്കും നന്നായി മനസിലാകുന്ന തരത്തിലായിരുന്നു ക്ലാസ്. ശേഷം സുമിതയും, ഗോകുലും സാറിനെ അനുകരിക്കുകയും പഞ്ചമി. എ സാറിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
റസിയ. എച്ച്.എം. (9A)



Monday, September 24, 2012

അധ്യാപകദിനം 10 D




അധ്യാപകദിനത്തിന്റെ ഭാഗമായി 10 D ക്ലാസില്‍ രണ്ട് കുട്ടികളാണ് പഠിപ്പിച്ചത്. വളരെ മനോഹരമായും രസകരമായുമാണ് അവര്‍ അവതരിപ്പിച്ചത്. ഞങ്ങളുടെ കൂട്ടുകാര്‍ പഠിപ്പിച്ചതുകൊണ്ട് ഞങ്ങള്‍ എല്ലാവരും അതില്‍ ശ്രദ്ധിച്ചിരിക്കുകയും മനസിലാക്കുകയും ചെയ്തു. ഇതിനിടയില്‍ ഗിരിലാല്‍ സോഷ്യല്‍ സാറിനെ അനുകരിച്ച് അവതരിപ്പിച്ചത് വളരെ മനോഹരമായിരുന്നു. അനന്ദുവും മുഹമ്മദ് ഷാനുമാണ് ക്ലാസെടുത്തത്. വളരെ മനോഹരമായിരുന്നു അധ്യാപകദിനത്തില്‍ അവതരിപ്പിച്ച ക്ലാസ്.
നീതു. എസ് (10 D)

അധ്യാപകദിനം






5 - 09 - 2012 അധ്യാപകദിനമായിരുന്നു.
അധ്യാപകദിനത്തിന്റെ ഭാഗമായി 9C യില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ അധ്യാപകരാകുന്ന ഒരു പരിപാടി അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുത്തവരാണ് അധ്യാപകരായത്. സജ്മി.എസ്. എസ്, നിഷാന. എസ്, ഷബ്ന. എസ്. എന്‍ എന്നിവര്‍ ക്ലാസെടുത്തു. സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ നിന്ന് 'വന്‍കരകള്‍' എന്ന പാഠഭാഗത്തിലെ ആസ്ത്രേലിയയെ കുറിച്ചാണ് ക്ലാസെടുത്തത്.
നന്നായി തന്നെ അവര്‍ ക്ലാസെടുത്തു. കുട്ടികളില്‍ വ്യക്തതയോടെ പാഠഭാഗം മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാധാരണ അധ്യാപകര്‍ക്ക് കൊടുക്കുന്ന എല്ലാ മര്യാദകളും ബഹുമാനങ്ങളും അധ്യാപികമാര്‍ക്കു നല്‍കിയിരുന്നു.
കൂടാതെ അധ്യാപക ദിനവുമായി ബന്ധപ്പെട്ട ചാര്‍ട്ട് പ്രദര്‍ശനവും ഉണ്ടായിരുന്നു.

പാര്‍വതി അനില്‍. ആര്‍
സജ്മി. എസ്. എസ്
(9C)



Monday, September 17, 2012

എന്റെ അനുഭവ കുറിപ്പ്

ഇക്കഴിഞ്ഞ അധ്യാപക ദിനത്തില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ എന്റെ ക്ലാസില്‍ നിന്നും അധ്യാപികമാരായി നമ്മെ പാഠങ്ങള്‍ പഠിപ്പിച്ചു. വളരെ അദ്ഭുതം തോന്നി ഇരുവരുടെയും പ്രകടനം കണ്ടപ്പോള്‍. നിലവിലുള്ള അധ്യാപകരെക്കാളും നന്നായി ക്ലാസെടുക്കാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞു. ചോദ്യം ചോദിക്കുകയും വായിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തു. അതില്‍ ഒരു ഭാഗമാകുവാന്‍ എനിക്കും കഴിഞ്ഞു. എന്റെ കൂട്ടുകാര്‍..... അല്ല എന്റെ ടീച്ചര്‍ എന്നോട് ചോദ്യം ചോദിച്ചു. അതിന് ഞാന്‍ ഉത്തരം നല്‍കുകയും ചെയ്തു. എന്താണെന്നറിയില്ല, ഇന്നത്തെ ക്ലാസില്‍ ഞാന്‍ വളരെ ശ്രദ്ധിച്ചിരുന്നു. എന്താണ് കാരണമെന്നറിയില്ല. ഞാന്‍ അറിയാതെ ചിന്തിച്ചുപോയി എന്നും ഇങ്ങനെയായിരുന്നെങ്കില്‍ എന്ന് ‍ഞാന്‍ ആഗ്രഹിച്ചുപോയി. ഇന്നത്തെ ദിവസം എന്റെ ജീവിതത്തിലെ ഒരു ഭാഗം കൂടി ഞാന്‍ ഉറപ്പുവരുത്തി. എനിക്ക് ഒരു അധ്യാപികയാകണമെന്ന്. അത് ഞാന്‍ നിറവേറ്റുക തന്നെ ചെയ്യും.
പിന്നെ എന്റെ മനസില്‍ ഇന്നത്തെ ദിവസത്തെ പ്രത്യേകതയില്‍ സ്കൂളാകെ ഒന്നു മാറ്റിമറിക്കാന്‍ തോന്നി. വിദ്യാര്‍ത്ഥികള്‍ മാത്രം..... ഹെഡ്മാസ്റ്റര്‍, അധ്യാപകര്‍ എല്ലാം വിദ്യാര്‍ത്ഥികളായിരുന്നെങ്കില്‍? പുതു തലമുറകളിലേക്ക് ഉയര്‍ന്ന് വരുന്ന എന്നെ പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാതൃകയും പരിശീലനവുമായി മാറുമായിരുന്നു. സെപ്റ്റംബര്‍ 5. അടുത്ത വര്‍ഷം ഈ അഭിപ്രായം നിറവേറ്റാന്‍ ഞാന്‍ എന്റെ അധ്യാപകനോട് പറയും.
മാതാ പിതാ ഗുരു ദൈവം എന്ന വാക്കുകള്‍ എത്ര മഹത്വപൂര്‍ണമാണെന്ന് ഞാന്‍ ഒരു നേരത്തേക്ക് ചിന്തിച്ചുപേ‌കുകയാണ്. വിദ്യ എന്ന രണ്ടക്ഷരം പകര്‍ന്നു തന്ന എന്റെ ഗുരുക്കന്മാരുടെ മുന്നില്‍ ഞാന്‍ നമിക്കുകയാണ് ഈ അധ്യാപകദിനത്തില്‍.
രേഷ്മ. ജെ (10)



Friday, September 14, 2012

'അധ്യാപിക' ദിനം


-->
ഡോ.രാധാകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 5 അധ്യാപക ദിനമായി ജി. റ്റി. എച്ച്. എസ് മീനാങ്കലില്‍ വിവിധ പരിപാടികളോടുകൂടി ആചരിച്ചു. ഇതിന്റ ഭാഗമായി കുട്ടികളുടെ വായന വികസിപ്പിക്കുന്നതിനു വേണ്ടി കലാകൗമുദി എക്സിക്യൂട്ടീവ് മാനേജര്‍ സ്കൂളില്‍ ഒരു വര്‍ഷത്തേക്ക് കലാകൗമുദി മാഗസീന്‍ പ്രഖ്യാപിച്ചു. അധ്യാപക ദിനത്തിന്റെ ഭാഗമായി 9B ക്ലാസില്‍ പഠിക്കുന്ന ദേവിക, ലക്ഷ്മി, അഞ്ജന എന്നിവര്‍ അധ്യാപകരായി. ഈ പരിപാടി ഒന്നാം ക്ലാസിലെ പ്രമിത ടീച്ചര്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഇതിനു ശേഷം നമ്മുടെ പ്രിയ സുഹൃത്തുക്കള്‍ സാമുഹ്യശാസ്ത്രത്തിലെ 'വന്‍കരകള്‍' എന്ന പാഠഭാഗം പഠിപ്പിച്ചു. വളരെ രസകരമായി കുട്ടികള്‍ ആസ്വദിക്കുന്ന വിധത്തില്‍ പഠിപ്പിച്ചു. സ്കൂളില്‍ ഓരോ കുട്ടികളും തങ്ങളുടെ അധ്യാപകരെ അനുകരിക്കുകയുമുണ്ടായി.
ആസിയ മോള്‍. . എസ് (9B)

Thursday, September 6, 2012

സെപ്റ്റംബര്‍ 5 : അദ്ധ്യാപകദിനം



അദ്ധ്യാപകര്‍ക്കും ഒരു ദിവസം നമ്മുടെ കലണ്ടറിലുണ്ട്. ഈ ദിനത്തോടനുബന്ധിച്ച് ഒരു നല്ല പ്രവര്‍ത്തനം നമ്മുടെ ക്ലാസില്‍ നടന്നു ഇതിന് നേതൃത്വം നല്‍കിയത് ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ സുജ ടീച്ചറാണ്. അദ്ധ്യാപകദിനമായതിനാല്‍ കുട്ടികള്‍ ആണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. ഇതില്‍ അശ്വനി, ബിനോയി എന്നിവര്‍ ക്ലാസെടുക്കുകയും അശ്വനി ജീന ടീച്ചറിനെയും മായ ടീച്ചറിനെയും ഞാന്‍ വിന്‍സ് സാറിനെയും ശ്രീജിത്ത് സൈജു സാറിനെയും അനുകരിച്ചു.
ഗോഗുല്‍ കൃഷ്ണന്‍ ജെ. എസ് (8 C)



Wednesday, September 5, 2012

അദ്ധ്യാപക ദിനം



സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനമായി ആചരിച്ചു. വിവിധ ക്ലാസുകളില്‍ 'കുട്ടി ടീച്ചര്‍മാ'രാണ് ക്ലാസെടുത്തത്. പരിപാടിയുടെ സ്കൂള്‍തല ഉദ്ഘാടനം 9 ബിയില്‍ വച്ച് പ്രമിദ ടീച്ചര്‍ (ക്ലാസ് ടീച്ചര്‍, ഒന്നാം ക്ലാസ്) നിര്‍വ്വഹിച്ചു. ഇന്നലെ അതത് ക്ലാസുകളില്‍ നിന്ന് കുട്ടികള്‍ തിരഞ്ഞെടുത്ത അദ്ധ്യാപകരാണ് ഇന്നത്തെ ക്ലാസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.



9 എയുടെ ക്ലാസ്
10 എയുടെ ക്ലാസ്
സുജ ടീച്ചര്‍ ക്ലാസ് നിരീക്ഷിക്കുന്നു