Tuesday, September 25, 2012

സ്വതന്ത്ര സോഫ്ററവെയര്‍ ദിനാചരണം


മീനാങ്കല്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്കൂളില്‍ ഐ.ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19 തീയതി രാവിലെ സ്കൂള്‍ അസംബ്ലിയില്‍ സ്വതന്ത്ര സോഫ്ററവെയര്‍ ദിനത്തെക്കുറിച്ച് ഒരു ലഘുപ്രഭാഷണം 10 ഡി യില്‍ പഠിക്കുന്ന മുഹമ്മദ് ഷാന്‍ നടത്തുകയും തുടര്‍ന്ന് 9 എ യില്‍ പഠിക്കുന്ന ദേവു എം കൃഷ്ണ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും എല്ലാ കുട്ടികളും അത് ഏറ്റുചൊല്ലുകയും ചെയ്തു. സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍ ശ്രീ.ബി.വേണുഗോപാല്‍ സ്വതന്ത്ര സോഫ്ററവെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

അന്നേദിവസം രാവിലെ 11.30 മുതല്‍ കമ്പ്യൂട്ടറിന്റെ ഉള്ളറകളെകുറിച്ച് മനസ്സിലാക്കുന്നതിലേക്കായി കമ്പ്യൂട്ടറിന്റെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെടുത്തി ഹാര്‍ഡ് വെയര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. അത് കുട്ടികളില്‍ കൗതുകവും വിജ്ഞാനവും ഉളവാക്കി.


4 comments:

Sahani R. said...

നല്ല ഉദ്യമം. ആശംസകള്‍

chandrodayam said...
This comment has been removed by the author.
Unknown said...

തികച്ചും മാതൃകാപരം , അനുകരണീയം . വീണ്ടും വീണ്ടും പുതുപരിപാടികള്‍ സംഘടിപ്പിക്കുക.

Ananthu AS said...

Sareeee kalakkkkkiiiiiiii