Friday, October 12, 2012

ഓര്‍മയ്ക്കായ് ഒരു ദിനം




ഒക്ടോബര്‍ 9 തപാല്‍ ദിനം.എന്റെ സ്കൂളിലെ സാമൂഹ്യ ശാസ്ത്രക്ലബ്ബ് വളരെ നല്ല രീതിയില്‍
ആചരിച്ചു . കുട്ടികള്‍ക്ക് വളരെ കൗതുകകരമായ
പ്രവര്‍ത്തനങ്ങളായിരുന്നു സംഘടിപ്പിച്ചത്.

കത്തെ‍ഴുത്തും പോസ്റ്റല്‍ അക്കൗണ്ട് ആരംഭവും. മിക്ക കുട്ടികളും ആദ്യമായാണ് കത്തെഴുതുന്നത്. ഞാനും കത്തെഴുത്തില്‍ പങ്കെടുത്തു. ആദ്യമായി കത്തെഴുതുന്നതിലെ ഭയം കുട്ടികളുടെ മനസ്സില്‍ ഉണ്ടായിരുന്നു. എല്ലാവരും അവരവര്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തികള്‍ക്കായിരുന്നു കത്തെഴുതിയത്. ഞാന്‍ ഒരു ഡോക്ടര്‍ക്കായിരുന്നു കത്തെഴുതിയത്. എന്റെ സാമൂഹ്യശാസ്ത്ര അധ്യാപകനില്‍ നിന്നാണ് ഞാന്‍ ഡോക്ടറെ കുറിച്ചറിഞ്ഞത്. വയനാടാണ് ആ ഡോക്ടറുടെ വീട്. തിരുവനന്തപുരത്തുള്ള എനിക്ക് വയനാടുള്ള ആ ഡോക്ടര്‍ക്ക് കത്തെഴുതാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. എന്റെ സ്കൂളില്‍ നിന്നും നൂറോളം കുട്ടികളാണ് കത്തയച്ചത്.ഞാന്‍ അയച്ച കത്ത് ആ ഡോക്ടര്‍ക്ക് കിട്ടുമെന്നാണ് എന്റെ വി‍ശ്വാസം.
തപാല്‍ ദിനത്തിലെ മറ്റൊരു പ്രവര്‍ത്തനം ആയിരുന്നു പോസ്റ്റല്‍ അക്കൗണ്ട് ആരംഭം. അതില്‍ കുറച്ച് കുട്ടികള്‍ പ‍‌‍ങ്കെടുത്തു. എനിക്കും അതിലൊരു ഭാഗമാവാന്‍ കഴി‍ഞ്ഞു. ഇതിലൂടെ എനിക്ക് ബാങ്കിങ് രീതിയെ കുറിച്ച് കുറച്ചൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞു. സമ്പാദ്യ നിക്ഷേപമാണ് ഞങ്ങള്‍ ആരംഭിച്ചത്. എന്റെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ "പണവും ധനകാര്യസ്ഥാപനങ്ങളും”എന്ന പാഠഭാഗം പഠിക്കാന്‍ എനിക്ക് ഇത് പ്രയോജനകരമായി. പാഠഭാത്തില്‍ നിന്ന് ലഭിച്ച അറിവുകള്‍ കൂടിയായപ്പോള്‍ എനിക്ക് ബാങ്കിംഗ് രീതിയെ കുറിച്ച് ഏകദേശം ഒരു ധാരണ ലഭിച്ചു.

പോസ്റ്റല്‍ അക്കൗണ്ട് ആരംഭിക്കുന്ന കുട്ടികളുടെ എണ്ണം ഇത്ര കുറയാന്‍ കാരണമെന്ത് എന്ന് ഞാന്‍ ചിന്തിച്ചു. അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത് . ഇതിലേക്കായി 3 ഫോട്ടോയും 50 രൂപയും ആവശ്യമാണ്. എല്ലാ കുട്ടികള്‍ക്കും ഇതിനു കഴിയാതെ വന്നു. 50 രൂപക്കു പകരം 20 രൂപയും ഫോട്ടോയ്ക്കു പകരം ഹെഡ്മാസ്റ്ററുടെ ഒപ്പും ഉണ്ടെങ്കില്‍ ഒരുപാട് കുട്ടികള്‍ക്ക് അക്കൗണ്ട് ആരംഭിക്കാന്‍ കഴിഞ്ഞിരുന്നേനെ.

 രണ്ടാം ക്ലാസ്സ് മുതലാണ് ഞാന്‍ ഈ സ്കൂളില്‍ പഠിക്കുന്നത്. എന്നാല്‍ ആദ്യമായാണ് തപാല്‍ ദിനം ഇത്രയും ഗംഭീരമായി സംഘടിപ്പിക്കുന്നത്. ഞാനിപ്പോള്‍ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. എനിക്കിനി ഏതാനും മാസം മാത്രമേ ഈ സ്കൂളില്‍ ചെലവഴിക്കാന്‍ കഴിയുകയുള്ളൂ. ഈ സ്കൂളിലെ ഓര്‍മയുടെ ഒരു ഭാഗമായി ഈ ദിനം എന്നെന്നും ഞാന്‍ എന്റെ മനസ്സില്‍ സൂക്ഷിക്കും........


ദീപ്തി.ജെ.എസ്
പത്ത് :

Tuesday, October 9, 2012

ലോക തപാല്‍ദിനം


9/10/2012 ചൊവ്വാഴ്ച്ച തപാല്‍ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ സമുഹത്തിന്റെ വിവിധ മേഖലകളിലുള്ള വ്യക്തികള്‍ക്ക് കത്തുകളെഴുതുകയും പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കുകയും ചെയ്തു. ദിനാചരണം സ്കൂള്‍ ലീഡര്‍ സജ്മി ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ ആമിനാബീഗം സന്ദേശം വായിച്ചു.



ലോക ബഹിരാകാശവാരം



9/10/2012 ചൊവ്വാഴ്ച്ച ബഹിരാകാശവാരത്തോടനുബന്ധിച്ച് ഗവ. ട്രൈബല്‍ ഹൈസ്കൂള്‍ മീനാങ്കലില്‍ ഐ. എസ്. ആര്‍. ഓയുടെ നേതൃത്വത്തില്‍ ഒരു ബോധവല്‍ക്കരണ ക്ലാസ് നടന്നു. മുരുകേഷ്, വേണുഗോപാല്‍ എന്നിവര്‍ ക്ലാസ് നടത്തി. ക്ലാസില്‍ ബഹിരാകശവുമായി ബന്ധപ്പെട്ട പ്രസന്റേഷന്‍ കാണിക്കുകയുണ്ടായി. പത്തില്‍ പഠിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ക്ലാസ് ലഭിച്ചത്. ഇവര്‍ക്ക് പഠിക്കാനുള്ള GPS-നെ കുറിച്ച് പ്രസന്റേഷനില്‍ പ്രതിപാദിച്ചിട്ടുണ്ടായുരുന്നു. ചന്ദ്രയാന്‍-1 ന്റെ വിക്ഷേപണവും അത് ചന്ദ്രനിലിറങ്ങിയതും കാണിച്ചുതന്നു. ഓസോണ്‍ പാളിയെക്കുറിച്ചും അത് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ക്ലാസെടുക്കുകയുണ്ടായി. ഒടുവില്‍ ക്ലാസെടുത്ത പ്രസന്റേഷനടങ്ങിയ ഡിസ്കും ചിത്രങ്ങളും അടങ്ങിയ കിറ്റ് സ്കൂളിന് കൈമാറുകയുണ്ടായി. നക്ഷത്രം, ഗ്യാലക്സി, ആകാശം, സൗരയൂഥം, ഗ്രഹങ്ങള്‍ എന്നിവയെക്കുറിച്ച് ഏകദേശരൂപം ഞങ്ങള്‍ക്ക് ലഭിച്ചു. ഇതിനെപ്പറ്റി സംശയങ്ങള്‍ ചോദിച്ചവര്‍ക്ക് സമ്മാനങ്ങളും അതിനുത്തരവും നല്‍കി ക്ലാസ് അവസാനിച്ചു.
മുഹമ്മദ് ഷാന്‍ (10 D)



Friday, October 5, 2012

രക്ഷാകര്‍ത്തൃദിനം


-->
ഈ വര്‍ഷത്തെ രക്ഷകര്‍ത്തൃദിനം 24 – 12 – 2012 ല്‍ ആചരിച്ചു. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം രക്ഷിതാക്കളുമായി വിലയിരുത്തുകയും മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയ്യുകയും ചെയ്തു.