Sunday, December 4, 2022

കുട്ടികൾ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ










 ഭാഷാപ്രവർത്തന ദിനമാചരിക്കാൻ ശബ്ദതാരാവലിയുമായി മീനാങ്കൽ ട്രൈബൽ സ്കൂളിലെ കുട്ടികൾ വീണ്ടും തലസ്ഥാനത്തെത്തി


മലയാളത്തിലെ മഹാനിഘണ്ടുവായ ശബ്ദതാരാവലിയുടെ കർത്താവ് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനം ഭാഷാപ്രവർത്തന ദിനമായി ആചരിക്കാൻ മീനാങ്കൽ ട്രൈബൽ സ്കൂളിലെ കുട്ടികൾ വീണ്ടും തലസ്ഥാനത്തെത്തി. അദ്ദേഹത്തിന്റെ പേരിലുള്ള കുട്ടികളുടെ പാർക്കിൽ മീനാങ്കൽ സ്കൂൾ കുട്ടികൾ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു.അദ്ദേഹത്തിന്റെ ജന്മദിനമായാ നവംബർ 27 കഴിഞ്ഞ പത്തു കൊല്ലമായി ഭാഷാപ്രവർത്തന ദിനമായി വ്യത്യസ്ത പ്രവർത്തനങ്ങളോടെ ആചരിക്കുന്നു. മുൻ വർഷങ്ങളിൽ അന്യഭാഷാപദ നിഘണ്ടു,നാട്ടുഭാഷാ നിഘണ്ടു, പ്രദേശിക സ്ഥലനാമ ഡയറക്ടറി, ലിപി നിർമ്മാണം, ഡിജിറ്റൈസേഷനുള്ള സോഫ്റ്റ് വെയർ പരിശീലനം, സ്കൂൾ ലൈബ്രറിക്ക് ശബ്ദതാരാവലി ഗ്രന്ഥശാല എന്നു പേരിടൽ, ശബ്ദതാരാവലിയുടെ ശതാബ്ദി മാസാചരണം, ശബ്ദതാരാവലി ശതാബ്ദി സ്മരണിക പ്രകാശനം തുടങ്ങി ഒട്ടേറെ പരിപാടികൾ നടത്തിയിരുന്നു. 2016ൽ ശ്രീകണ്ഠേശ്വരം കുട്ടികളുടെ പാർക്കിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ശ്രീകണ്ഠേശ്വരം പാർക്കിൽ കുട്ടികൾക്കു വേണ്ടി റഫറൽ ലൈബ്രറി സ്ഥാപിക്കണമെന്നും സർവകലാശാലകളിൽ ഭാഷാപഠന വിഭാഗത്തിന് അദ്ദേഹത്തിന്റെ പേരു നൽകണമെന്നും ആവശ്യപ്പെട്ട് സ്കൂൾ പാർലമെന്റ് പാസാക്കിയ പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു. കോവിഡു കാലത്തിനു ശേഷം ഇത്തവണയും ഭാഷാ പ്രവർത്തന ദിനാചരണത്തിന്റെ ഭാഗമായി  കുട്ടികളുടെ നേതൃത്വത്തിൽ തിരുവനന്തപുരം ശ്രീകണ്ഠേശ്വരം പാർക്കിൽ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. കവികളായ ഗിരീഷ് പുലിയൂർ, കല്ലറ അജയൻ,വി.മനോജ് എന്നിവർ കുട്ടികളുമായി സംവദിച്ചു. 

  കേരളത്തിലെ എല്ലാ സ്കൂളുകളിലും ശ്രീകണ്ഠേശ്വരത്തിന്റെ  ജന്മദിനമായ നവംബർ 27  ഭാഷാപ്രവർത്തനദിനമായി ആചരിക്കണം എന്നാവശ്യപ്പെട്ട്  വിദ്യാഭ്യാസ മന്ത്രിക്കും, ശ്രീകണ്ഠേശ്വരം പാർക്കിൽ അദ്ദേഹത്തോടുള്ള ആദരവ് പ്രകടമാകുന്ന രീതിയിൽ കുട്ടികൾക്കായുള്ള റെഫറൻസ് ലൈബ്രറി ആരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ചു തിരുവനന്തപുരം നഗരസഭ മേയർക്കും കുട്ടികൾ ഒപ്പിട്ടു നിവേദനം തയ്യാറാക്കി നൽകി. തുടർന്ന് ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സന്ദർശിച്ചു അവിടത്തെ പ്രവർത്തനം മനസിലാക്കുകയും ചെയ്തു.


ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അഭിനയ അധ്യക്ഷയായ യോഗത്തിൽ ആദിത്യ സ്വാഗതവും സ്കൂൾ ലീഡർ സൂര്യ നന്ദിയും പറഞ്ഞു. 





















Sunday, November 6, 2022


 

 




























സബ്ജില്ലാ കായികമേളയിൽ തിളങ്ങിസ്കൂളിലെ കായിക താരങ്ങൾ

 തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് ഇന്നലെയും ഇന്നുമായി നടന്ന സബ് ജില്ലാ  കായിക മത്സരങ്ങളിൽ ഹൈ സ്കൂൾ വിഭാഗം കുട്ടികൾ മാത്രം മത്സരിച്ചു 85  സ്കൂളുകളിൽ നിന്നും നമ്മുടെ സ്കൂളിനെ ആറാമത് എത്തിച്ച എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും അഭിജിത് സാറിനും എല്ലാ സഹായവും നൽകിയ അദ്ധ്യാപകർ .P T A  ,SMC ,MPTA  അംഗങ്ങൾ തുടങ്ങി മുഴുവൻ പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ................


Friday, October 28, 2022

വായനചങ്ങാത്തം

 വായനചങ്ങാത്തം തുടർ പ്രവർത്തന ങ്ങളുടെ ഭാഗമായി BRC യിൽ നിന്നും OSS  ടീം 3 ദിവസം നമ്മുടെ സ്കൂളിൽ 

Sunday, October 23, 2022

സ്കൂൾ കലോത്സവം 2022 -23







 

കബഡി


 

കായികമേള

 ഫുട്ബോൾ താരങ്ങളും അഭിജിത് സാറും 



സബ്ജില്ലാ ശാസ്ത്രമേള H S വിഭാഗം

 നെടുമങ്ങാട് സബ്ജില്ലാ ശാസ്ത്രമേള H S  വിഭാഗം വിജയികൾ 

ഗണിതശാസ്ത്ര മേള 

സബ്ജില്ലാ ശാസ്ത്രമേളയിലെ വിജയികൾ

 

നെടുമങ്ങാട് സബ്ജില്ലാ ശാസ്ത്രമേളയിൽ വിവിധ ഗ്രേഡുകൾ നേടി മീനാങ്കൽ ഗവ :ട്രൈബൽ ഹൈസ്ക്കൂളിലെ മിടുക്കരായ U P വിഭാഗം കുട്ടികൾ 


നെടുമങ്ങാട് സബ്ജില്ലാ ശാസ്ത്രമേളയിൽ വിവിധ ഗ്രേഡുകൾ നേടി മീനാങ്കൽ ഗവ :ട്രൈബൽ ഹൈ  സ്ക്കൂളിലെ മിടുക്കരായ L  P വിഭാഗം കുട്ടികൾ 







2021-2022 LSS, USS സ്കോളർഷിപ്പ് വിജയികൾ

എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ ആൻമരിയ 


യു എസ് എസ് സ്കോളർഷിപ്പ് നേടിയ ദിയ സജി