Saturday, September 6, 2014

അധ്യാപകദിനം 2014


മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ സംഘടിപ്പിച്ച അദ്ധ്യാപക ദിനാചരണ പരിപാടിയിൽ പൂർവ വിദ്യാർത്ഥിനികളായ ദീപ്തി ജെ. എസ്, സാന്ദ്ര ബി. എസ് എന്നിവർ അഥിതികളായെത്തിയത് തങ്ങൾ അദ്ധ്യാപികമാരായി ക്ലാസ്സെടുത്ത അനുഭവം പങ്കുവയ്ക്കുന്നതിനായിരുന്നു. ഇപ്പോൾ ആര്യനാട് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ ഇവർ ഹൈസ്കൂൾ പഠനകാലത്ത് തങ്ങളുടെ സഹപാഠികളെ ചില പാഠഭാഗങ്ങൾ പഠിപ്പിച്ചിരുന്നു. സംഘബോധനത്തിലൂടെ തങ്ങൾ നടത്തിയ പാഠഭാഗവിനിമയവും അതു നല്കിയ ആഹ്ലാദവും അവർ കുട്ടികളുമായി പങ്കുവച്ചു.
വിദ്യാർത്ഥികളിലെ അദ്ധ്യാപനശേഷി കണ്ടെത്തുന്നതിന് മുൻ വർഷങ്ങളിൽ സാമൂഹ്യശാസ്ത്ര ക്ലാസ്സുകളിൽ ടീം ടീച്ചിംഗ് രീതി പരിചയപ്പെടുത്തിയിരുന്നു. ഈ ക്ലാസ്സുകളിലാണ് വിദ്യാർത്ഥികൾ സഹപാഠികൾക്കു വേണ്ടി അദ്ധ്യാപകരായത്. വീട്ടിൽ അമ്മയ്ക്കും സഹോദരങ്ങൾക്കും മുന്നിലും കണ്ണാടിക്കു മുന്നിലും  ക്ലാസ്സെടുത്ത് പരിശീലിച്ച ശേഷമാണ് തങ്ങളുടെ  സഹപാഠികൾക്കു മുന്നിൽ അദ്ധ്യാപകരായതെന്ന് അവർ പറഞ്ഞു. പഠിക്കേണ്ടത് എങ്ങനെയെന്നുള്ള പാഠമാണ് തങ്ങൾക്ക് ഈ അനുഭവം നൽകിയതെന്നും പൊതുവേദികളിൽ നന്നായി ഇടപെടാനുള്ള പരിശീലനമായി മാറിയെന്ന് അവർ പറഞ്ഞു.

സാമൂഹ്യശാസ്ത്രക്ലബ്ബ് സംഘടിപ്പിച്ച പരിപാടി ഹെഡ്മാസ്റ്റർ കെ. പി. കർണ്ണൻ ഉദ്ഘാടനം ചെയ്തു. ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി ശിവാനി അദ്ധ്യക്ഷയായി.
------------------------------------------------------------------------------------------------------------------
സാന്ദ്ര യുറീക്ക മാസികയിലെഴുതിയ കുറിപ്പ് വായിക്കാൻ ഇവിടെ ഞെക്കുക







No comments: