Thursday, December 4, 2014

ഭാഷാപ്രവർത്തനദിനം ആചരിച്ചു


മീനാങ്കൽ ഗവ. ട്രൈബൽ ഹൈസ്കൂളിൽ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ജന്മദിനം ഭാഷാപ്രവർത്തന ദിനമായി ആചരിച്ചു. ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയെ മാതൃകയാക്കി കുട്ടികൾ 'നാട്ടുഭാഷാ നിഘണ്ടു' തയ്യാറാക്കി. നെടുമങ്ങാട് താലൂക്കിൽ പ്രചാരത്തിലുള്ളതും പ്രചാരത്തിലുണ്ടായിരുന്നതുമായ നാടൻ പദങ്ങൾ ശേഖരിച്ചാണ് നിഘണ്ടു തയ്യാറാക്കിയത്. ഡി.വിൻസിനു നൽകി ഡോ. ബി. ബാലചന്ദ്രൻ നിഘണ്ടു പ്രകാശനം ചെയ്തു. ഒൻപതാം ക്ലാസിലെ 'ഭാഷ, കല, ദർശനം' എന്ന പാഠഭാഗത്തിന്റെ തുടർപ്രവർത്തനമായി സംഘടിപ്പിച്ച പരിപാടിയിൽ ഭാഷ, മറുഭാഷ, നാട്ടറിവ്, നാടൻപാട്ടുകൾ എന്നിവ അവതരിപ്പിച്ചു. ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയ്ക്ക് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന പ്രമേയം പാസാക്കി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ സ്മരണയ്ക്കായി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി. ആമിന സ്വാഗതവും ഹരിത നന്ദിയും പറഞ്ഞു.

No comments: