Friday, December 2, 2016

ഭാഷാപ്രവർത്തന ദിനം 2016


നമ്മുടെ സ്കൂൾ തിരുവനന്തപുരം ശ്രീകണ്ഠേശ്വരം പാർക്കിൽ നവംബർ 27 ഞായറാഴ്ച ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനം ഭാഷാപ്രവർത്തന ദിനമായി ആചരിച്ചു.
വാർത്ത മലയാള മനോരമയുടെ മെട്രോമനോരമയിൽ:

 
       മാതൃഭാഷയ്ക്ക് അമൂല്യ സംഭാവനകൾ നൽകിയ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനം ആചരിക്കാൻ ആര്യനാടിനടുത്ത മീനാങ്കൽ ഗവ. ട്രൈബൽ ഹെസ്കൂളിലെ വിദ്യാർഥികൾ ശ്രീകണ്ഠേശ്വരത്തുള്ള പത്മനാഭപിള്ളയുെട പേരിലുള്ള കുട്ടികളുടെ പാർക്കിൽ ഒത്തുകൂടി.കഴിഞ്ഞ നാല് കൊല്ലമായി മീനാങ്കൽ ഗവ. ട്രൈബൽ ഹൈസ്കൂളിൽ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനം പുതുമയോടെ ആചരിക്കുന്നു. ഇതര ഭാഷകളിൽ നിന്നു മലയാളത്തിലേക്കു കടന്നുവന്ന വാക്കുകളെ ശബ്ദതാരാവലിക്കുള്ളിൽ നിന്നു കണ്ടെടുത്ത് അന്യഭാഷാ നിഘണ്ടു തയാറാക്കി കൊണ്ടായിരുന്നു തുടക്കം. തുടർന്നുള്ള വർഷങ്ങളിൽ പ്രാദേശിക പദങ്ങൾ കണ്ടെത്തി നാട്ടുഭാഷാ ദിനവും പ്രാദേശിക സ്ഥലപ്പേരുകൾ ഉൾക്കൊള്ളുന്ന സ്ഥലനാമ ഡയറക്ടറിയും തയാറാക്കി. കഴിഞ്ഞ കൊല്ലം മലയാള ലിപിക്കു തുല്യമായ ലിപി കണ്ടെത്താനുള്ള പ്രവർത്തനം നടത്തി.ഇക്കുറി ദിനാചരണത്തിനു മുന്നോടിയായി സ്കൂൾ പാർലമെന്റിൽ രണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചു. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയ്ക്ക് ഉചിതമായ സ്മാരകങ്ങളൊരുക്കണമെന്നായിരുന്നു പ്രമേയങ്ങളിലെ ഉള്ളടക്കം. കേരളത്തിലെ സർവകലാശാലകളിലെ ഭാഷാ പഠന വിഭാഗങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും തിരുവനന്തപുരം നഗരസഭയിൽ അദ്ദേഹത്തിന്റെ പേരിലുള്ള കുട്ടികളുടെ പാർക്കിൽ ഒരു ലൈബ്രറി സംവിധാനം തുടങ്ങണമെന്നുമായിരുന്നു രണ്ടാമത്തെ ആവശ്യം. .ജന്മദിനാചരണം ഡോ.ബി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠേശ്വരം കയ്യെഴുത്ത് പതിപ്പ് ഗിരീഷ് പുലിയൂർ  പ്രകാശനം ചെയ്തു. സ്കൂൾ പാർലമെന്റ് പാസാക്കിയ പ്രമേയം സ്കൂൾ ലീഡർ കുമാരി ജെ.എസ്.ഖൻസ ശ്രീകണ്ഠേശ്വരത്തെ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു. .കെ.ഗോപീദാസ്, പ്രശാന്ത് മിത്രൻ, വിജയൻ, ഹെഡ്മിസ്ട്രസ് കെ.എസ്.ജയശ്രീ എന്നിവർ പ്രസംഗിച്ചു. ശ്രീകണ്ഠേശ്വരം കൗൺസിലർ മായാരാജേന്ദ്രൻ , പി.മായ, .രജനി, ജെ.അഞ്ജു, സോണിയ സ്റ്റാൻലി റോസ്, എൻ.ആർ.രാജീവ് തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി.

No comments: