Sunday, February 23, 2014

മാതൃഭാഷദിനം ആചരിച്ചു

മീനാങ്കല്‍ ഗവണ്മെന്റ് ട്രൈബല്‍ ഹൈസ്‌കൂളില്‍ ലോക മാതൃഭാഷദിനം ആചരിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'വാക്കേ വാക്കേ കൂടെവിടെ' എന്ന പരിപാടി സ്‌കൂള്‍ റേഡിയോയിലൂടെ കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

മലയാളത്തിലെ ഒറ്റഅക്ഷരത്തിലുള്ള അപൂര്‍വം വാക്കുകളിലൊന്നായ വേ(മുള) മുതല്‍ നാടന്‍വാക്കുകളുടെ ഖനിയാണ് ഈ പ്രദേശമെന്ന് കുരീപ്പുഴ പറഞ്ഞു. നാട്ടുപദങ്ങള്‍ കൊണ്ടഴുതിയ പി.എ. ഉത്തമന്റെ 'ചാവൊലി' എന്ന നോവലിലെ ഭാഷയും പദങ്ങളും പഠനവിധേയമാക്കണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.

വിദ്യാര്‍ഥികള്‍ ശേഖരിച്ച നാടന്‍പദങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പദകേളി നടത്തി. നാട്ടുഭാഷയിലെ വാക്കുകളും ചൊല്ലുകളും അവയുടെ പ്രയോഗവും ചര്‍ച്ചചെയ്തു. നാട്ടുമൊഴി വഴക്കങ്ങളെക്കുറിച്ച് ഡോ. ബി. ബാലചന്ദ്രന്‍ ടെലിഫോണിലൂടെ പ്രഭാഷണം നടത്തി. ദൃശ്യ പി.ആര്‍ ദിനാചരണ പരിപാടി വിലയിരുത്തി.

1 comment:

kilithattu said...

'വാക്കേ വാക്കേ കൂടെവിടെ' കൊള്ളാം നല്ല പേര്